ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു

യുപിയിലെ പ്രയാഗ്‍രാജില്‍ ഇന്ത്യ സഖ്യ മുന്നണിയുടെ പ്രചാരണ റാലിയിലേക്ക് ഒഴുകിയെത്തിയത് വൻ ജനാവലി. ആള്‍ക്കൂട്ടം ഇരച്ചെത്തിയതോടെ പ്രസംഗിക്കാൻ പോലും സാധിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വേദി വിട്ടു.

ഫുല്‍പുർ മണ്ഡലത്തിലെ എസ്പി സ്ഥാനാർഥി അമർനാഖ് മൗര്യയ്ക്കു വേണ്ടി നടത്തിയ പ്രചാരണ റാലിയിലാണ് സംഭവം. കോണ്‍ഗ്രസ്, എസ്പി പ്രവർത്തകർ നിയന്ത്രണങ്ങള്‍ മറികടന്നു വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.

തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതെ പൊലീസും പരാജയപ്പെട്ടു. ശാന്തരാകാൻ രാഹുലും അഖിലേഷും ജനങ്ങളോടു അഭ്യർഥിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. പിന്നാലെയാണ് ഇരു നേതാക്കളും വേദി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *