കർണാടകയിലെ ചിക്കബെല്ലാപുരയില്‍ നോട്ടയ്‌ക്കും പിന്നിലായി സിപിഎം സ്ഥാനാർഥി. ഇവിടെ കോണ്‍ഗ്രസ് മത്സരിച്ചത് കൊണ്ട് സിപിഎമ്മിനെ സഹായിക്കാൻ സഖ്യ കക്ഷികള്‍ ഇല്ലായിരുന്നു.
മണ്ഡലത്തില്‍ സിപിഎം സ്ഥാനാർഥിയായ മുനിവെങ്കിടപ്പയ്‌ക്ക് ആകെ കിട്ടിയത് 4557 വോട്ടുകളാണ്. നോട്ടയ്‌ക്ക് ലഭിച്ചത് 6596 വോട്ടുകളും. അതേസമയം, ബിജെപിയുടെ ഡോക്ടർ. കെ. സുധാകർ 822619 വോട്ടുകള്‍ വാങ്ങി മണ്ഡലത്തില്‍ ജയിച്ചു.
കോണ്‍ഗ്രസിന്റെ രക്ഷ രാമയ്യയെ ആണ് ബിജെപി സ്ഥാനാർഥി പരാജയപ്പെടുത്തിയത്. സഖ്യമില്ലാതെ മത്സരിച്ച മിക്ക മണ്ഡലങ്ങളിലും സിപിഎമ്മിന് നിലം തൊടാനായില്ല. ദേശീയ പാർട്ടി പദവി നഷ്ടപ്പെടാതെ രക്ഷിച്ചത് കോണ്‍ഗ്രസ് ആണ് താനും. രാജസ്ഥാനിലെ ജയമുറപ്പിച്ച കോണ്‍ഗ്രസ് സീറ്റ് ആണ് സിപിഎം സ്ഥാനാർത്ഥിക്ക് നല്‍കിയത്. അങ്ങനെ രാജസ്ഥാനില്‍ സിപിഎം സ്ഥാനാർഥി വിജയിക്കുകയും ചെയ്തു.