തിരഞ്ഞെടുപ്പ് തോല്‍വി: സിപിഎമ്മിന്റെ ധിക്കാരപരമായ സമീപനം ഫലത്തെ സ്വാധീനിച്ചു; സിപിഐ

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ ആശങ്ക രേഖപ്പെടുത്തി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്. കേരളത്തില്‍ നിന്നുളള നേതാക്കളാണ് ആശങ്ക പങ്കുവെച്ചത്.

യുഡിഎഫ് വിജയം ആവര്‍ത്തിച്ചതും ബിജെപി അക്കൗണ്ട് തുറന്നതും ആശങ്കാജനകമാണെന്ന് സിപിഐ വിലയിരുത്തി. ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചുവെന്നും ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ വിലയിരുത്തി.

സര്‍ക്കാരിനെതിരായ വികാരം ശക്തമായി പ്രതിഫലിച്ചു. സിപിഎമ്മിന്റെ ധിക്കാരപരമായ സമീപനവും ഫലത്തെ സ്വാധീനിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് ചേരാത്തതിനാല്‍ തോല്‍വിക്ക് കാരണമായ ഘടകങ്ങളിലേക്ക് പോകുന്നില്ലെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. രാജ്യമാകെ ഇന്‍ഡ്യ മുന്നണിക്ക് അനുകൂലമായി ഉണ്ടായ തരംഗമാണ് കേരളത്തിലും പ്രതിഫലിച്ചതെന്നും കേരള നേതാക്കള്‍ വിലയിരുത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *