തൃശ്ശുര്‍ പൂരം അലങ്കോലമായതിന് പിന്നിലെ രാഷ്ട്രീയ ഗുഢാലോചന പുറത്തുവന്നേ മതിയാവൂ എന്ന് വി എസ് സുനില്‍ കുമാര്‍.
പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അടുത്ത പൂരം വരും മുമ്ബ് ഈ പ്രശ്നത്തിന് വ്യക്തത ഉണ്ടാവണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. സര്‍ക്കാര്‍ അതിന്മേല്‍ എന്ത് ചെയ്യുന്നുവെന്ന് അറിഞ്ഞാല്‍ മാത്രമെ പ്രതികരിക്കാനാകൂ.
ഉള്ളടക്കം പരിശോധിക്കാന്‍ സമയം വേണം. 1200 പേജുണ്ട്. എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളേണ്ടതാണോ കൂടുതല്‍ നടപടി ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ പഠിച്ച് അഭിപ്രായം പറയാമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.