അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക എന്‍സിപിയായി അംഗീകരിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടി കൊടിയും ഘടികാര ചിഹ്നവും ഇതോടെ അജിത് പവാറിന് ലഭിച്ചു.
ശരദ് പവാറിനും ഇന്‍ഡി സഖ്യത്തിനും കനത്ത തിരിച്ചടിയാണ് തീരുമാനം.
കഴിഞ്ഞ ആറുമാസം നടന്ന പത്ത് സിറ്റിങ്ങുകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനമെടുത്തത്. നിയമസഭാംഗങ്ങളിലെ ഭൂരിപക്ഷം എംഎല്‍എമാരും അജിത് പവാറിനൊപ്പം നിന്നതാണ് ശരദ് പവാറിനും സുപ്രിയ സുലെയ്‌ക്കും തിരിച്ചടിയായത്. ശരദ് പവാറിനോട് പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2023 ജൂലൈയിലാണ് അജിത് പവാര്‍ വിഭാഗം എന്‍ഡിഎയുടെ ഭാഗമായതും എന്‍സിപി പിളര്‍ന്നതും. നിലവില്‍ എന്‍ഡിഎ സഖ്യസര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയാണ് അജിത് പവാര്‍.