അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡിസംബര്‍ 9 മുതല്‍ 15വരെ വിദേശ പര്യടനത്തിന് പുറപ്പെടും.
ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കാണ് സന്ദര്‍ശനം. സിംഗപ്പൂരിലും മലേഷ്യയിലുമായി അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായും ഇന്തോനേഷ്യയില്‍ നയതന്ത്രജ്ഞരുമായും കൂടിക്കാഴ്‌ച നടത്തും. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെയും അദ്ദേഹം കണ്ടേക്കും. വിദേശത്തായതിനാല്‍ ഡിസംബര്‍ നാലുമുതല്‍ 22വരെ നടക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും.