ബിഹാറിന്റെ വികസനത്തിനായി പ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഒമ്ബതാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാസഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട ശേഷം ഇന്നലെ വൈകീട്ടാണ് നിതീഷ് കുമാ!ര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
അതേസമയം മഹാസഖ്യ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് ഒന്നും ചെയ്തില്ലെന്നും ബിഹാറിന്റെ വികസനത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്‍ഡിഎയില്‍ മടങ്ങി എത്തിയിരിക്കുന്നുവെന്നും ഇനി എവിടെയും പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉദിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.