കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ട് ഹൈകോടതി നിരോധിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണം എന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ കോടതി, ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പിടിച്ചെടുക്കാനും നിര്‍ദേശിച്ചു.
ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ല കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി.