കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തി പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കരുതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
വിവാദ പ്രസ്താവനകളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും അഭിപ്രായങ്ങള്‍ തുറന്നുപറയാൻ പാർട്ടി വേദികളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംഘടനയുടെ വിലക്ക് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സർക്കാർ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണെന്നും മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സർക്കാർ ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. ആലോചിച്ചെടുത്ത പക്വതയാർന്ന തീരുമാനമാണിതെന്നും ഈ സർക്കാർ നിലപാടില്‍ സിപിഎം ആണ് പെട്ടുപോയതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
