സംസ്ഥാനത്തെ 14 ജില്ലകളിലായി 912 പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ നടപടി ; വിശദീകരണംതേടി ഹൈക്കോടതി

സംസ്ഥാനത്തെ 14 ജില്ലകളിലായി 912 പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സർക്കാർ നടപടിയില്‍ വിശദീകരണംതേടി ഹൈക്കോടതി.

യാതൊരു മാനദണ്ഡവും പാലിക്കാതെ വിവേചനപൂർണമായിട്ടാണ് സർക്കാർ അക്ഷയ സെന്ററുകള്‍ അനുവദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പൂക്കോട്ടൂർ സ്വദേശി മൊയ്തീൻ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിർദേശം.

തിരുവനന്തപുരം കോർപറേഷനില്‍ പുതുതായി 23 അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാൻ തീരുമാനിച്ചപ്പോള്‍ കൊല്ലത്ത് ഒന്ന് മാത്രം കൊടുക്കാനാണ് തീരുമാനം. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആകെ 61 അക്ഷയകേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടാകുമ്പോള്‍ കൊച്ചിയില്‍ 25 എണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ. കൊല്ലത്ത് 12 എണ്ണം മാത്രവും. മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഇത്തരം വേർതിരിവ് പ്രകടമെന്നും അഡ്വ. മുഹമ്മദ് ഷാ മുഖാന്തരം നല്‍കിയ ഹരജിയില്‍ പറയുന്നു. ഹരജിയില്‍ ഹൈക്കോടതി 23ന് വിശദവാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *