അപകടകരമായ’ 17 ആപ്പുകള്‍, പണം നഷ്ടപ്പെട്ടേക്കാം; ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ്

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഉടന്‍ തന്നെ ചില ‘അപകടകരമായ’ ധനകാര്യ ആപ്പുകള്‍ നീക്കം ചെയ്യാന്‍ സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ്.

മാല്‍വെയര്‍ ബാധിച്ച 17 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായി വിദഗ്ധരെ ഉദ്ധരിച്ച്‌ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌പൈലോണ്‍ ആപ്പുകള്‍ ആണിവ. മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഉപയാക്താക്കളുടെ സ്വകാര്യവിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ഇവയെ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍മീഡിയ, എസ്‌എംഎസ് സന്ദേശങ്ങള്‍ എന്നിവ വഴിയാണ് ഈ ആപ്പുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ നിന്നും സ്‌കാം വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. 1.2 കോടിയിലധികം ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തായും കണ്ടെത്തിയിട്ടുണ്ട്. AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow, CrediBus, FlashLoan, PrestamosCredito, Prestamos De Credito-YumiCash, Go Credito, Instantaneo Prestamo, Cartera grande, Rapido Credito, Finupp Lending, 4S Cash, TrueNaira and EasyCash എന്നിവയാണ് ഈ ആപ്പുകള്‍. ഈ ആപ്പുകള്‍ ഫോണില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്ത ശേഷം ഫോണിന്റെ പാസ് വേര്‍ഡ് മാറ്റാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *