തമിഴ്നാട്ടില്‍ ഇതുവരെ 70 % പോളിങ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പശ്ചിമ ബംഗാളില്‍ 78.77% പോളിംഗ് രേഖപ്പെടുത്തി.
കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഉയര്‍ന്ന പോളിങ് രണ്ടു സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വൈകുന്നേരം മൂന്ന് മണി വരെയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, ബംഗാളില്‍ വോട്ടെടുപ്പിനിടെ ബോധരഹിതയായി വീണ സ്ത്രീ മരിച്ചു. പശ്ചിമ ബംഗാളിലെ മാലതിപുര നിയമസഭാ മണ്ഡലത്തിലെ കന്ദരന്‍ പ്രദേശത്തെ പോളിംഗ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
