പന്തീരാങ്കാവില്‍ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയില്‍. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ സസ്റിൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്.
വിപണിയില്‍ മൂന്ന് കോടിയോളം വിലവരുന്നതാണ് പിടികൂടിയ നിരോധിത ലഹരി. കാറിൻ്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പന്തീരങ്കാവ് ടോള്‍ ബൂത്തിന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്
