ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് വൻ അഴിമതിയാണെന്നും സംഭവത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും പണം എഴുതിയെടുത്തത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.(Another scam, VD Satheesan on the Global Ayyappa Sangamam)
പരിപാടിയില്‍ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസിന്റെ’ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. 4,000 പേർക്ക് ഭക്ഷണം നല്‍കിയെന്നാണ് രേഖകളിലുള്ളത്, എന്നാല്‍ ആകെ 600 പേർ മാത്രമാണ് പങ്കെടുത്തതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പരിപാടിയുടെ പന്തല്‍ നിർമ്മാണം മുതല്‍ അഴിമതി നടന്നു.
കോടതി നിരീക്ഷണത്തിലുള്ള ഒരു പരിപാടിയില്‍ ഇത്രയും കൊള്ള നടക്കാമെങ്കില്‍, ശബരിമലയില്‍ നിന്ന് എന്തെല്ലാം അടിച്ചുമാറ്റിക്കാണും എന്ന് അദ്ദേഹം പറഞ്ഞു. പോകുന്ന പോക്കില്‍ കിട്ടാവുന്നതെല്ലാം അടിച്ചുമാറ്റുക എന്ന നയമാണ് ഇതെന്ന് സതീശൻ പരിഹസിച്ചു.
