നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണം നയിക്കാൻ ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു.പ്രവർത്തകസമിതി അംഗം ശശി തരൂർ എംപിയാണ് കോ ചെയർമാൻ.

ഷാഫി പറമ്ബില്‍ എംപിയാണ് കണ്‍വീനർ. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയാണ് നിയമനം പ്രഖ്യാപിച്ചത്.

ഹൈബി ഈഡൻ എംപി, എംഎല്‍എമാരായ റോജി എം ജോണ്‍, സി.ആർ മഹേഷ്, മാത്യു കുഴല്‍നാടൻ, മുൻ എംപി രമ്യ ഹരിദാസ്, എം.ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റംഗങ്ങള്‍.

ബെന്നി ബഹനാൻ എംപിയാണ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് കോ ചെയർമാൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *