പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫിലെ പരീക്ഷകള്‍ മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
വ്യാഴാഴ്ച നടക്കാനിരുന്ന എസ്എസ്എല്‍സി പരീക്ഷയും മാര്‍ച്ച് 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഗള്‍ഫില്‍ പിന്നീട് പ്രത്യേകം ചോദ്യപേപ്പര്‍ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. സാധാരണ കേരളത്തില്‍ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫിലെ സ്കൂളുകളിലും പരീക്ഷ നടക്കാറുള്ളത്. മെയ് മൂന്നാം വരത്തിന് മുൻപ് SSLC ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ 11 ന് അപേക്ഷിക്കാൻ ഉള്ള സൗകര്യം ഉറപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗള്‍ഫിലെ പരീക്ഷാ കോര്‍ഡിനേറ്റര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. സാധാരണയായി കേരളത്തിലും ഗള്‍ഫിലും ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്താറുള്ളത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫില്‍ മറ്റൊരു സെറ്റ് ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
