‘ജനാധിപത്യ കേരളത്തിന് നാണക്കേട്’: ടി. സിദ്ദിഖിനെ കൂവിയതിനെതിരെ രമേശ് ചെന്നിത്തല

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ടി. സിദ്ദിഖ് എംഎല്‍എയെ കൂവി വിളിച്ച സംഭവം ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് രമേശ് ചെന്നിത്തല.

ദുരന്തമുഖത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ ഔദ്യോഗിക വേദിയില്‍ ക്ഷണിച്ചുവരുത്തി അപമാനിച്ചത് അപരിഷ്കൃതത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിജീവനത്തിന്റെ വേളകളില്‍ പോലും സിപിഎം രാഷ്ട്രീയം കലർത്തുകയാണ്. ദുരന്തമുഖത്ത് രാഷ്ട്രീയം നോക്കാതെ ഒന്നിച്ചുനില്‍ക്കുന്ന മലയാളിയുടെ അന്തസ്സ് സിപിഎം കാണിക്കുന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതിന് തക്കതായ മറുപടി ജനങ്ങള്‍ നല്‍കും. ടൗണ്‍ഷിപ്പ് പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *