ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കുമെന്ന് സാംസ്കാരിക-സിനിമ മന്ത്രി പി.സി.
വിഷ്ണുനാഥ്. താരസംഘടനയിലെ തർക്കങ്ങളെക്കുറിച്ചടക്കം മാധ്യമങ്ങളില്‍ കൂടിയുള്ള അറിവ് മാത്രമാണുളളത്.
സിനിമ നയം പഠിക്കും. ആശങ്കകള്‍ പരിഹരിക്കാൻ ഉതകുന്നതാണോ അതെന്ന് പരിശോധിക്കും. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ ഭരണമികവുള്ളവരെ പരിഗണിക്കും. നേരത്തെ ഈ പദവി വഹിച്ച പലരും അങ്ങോട്ട് വരാറുണ്ടായിരുന്നില്ലെന്നാണ് മനസ്സിലായത്. അതിനാല്‍, ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ ഭരണമികവുള്ളവർ വരണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
