തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ അപമാനിച്ച് സിപിഎം നേതാവ് എം എം മണി.
പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് ജനങ്ങള്‍ നന്ദികേട് കാണിച്ചെന്നാണ് എം എം മണിയുടെ പരാമര്‍ശം. നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു. കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു.
‘പെന്‍ഷന്‍ എല്ലാം കൃത്യതയോട് കൂടി നല്‍കി. അതെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ഏതോ തക്കതായ നൈമിഷികമായ വികാരത്തിന് എല്ലാവരും വോട്ട് ചെയ്തു. പെന്‍ഷന്‍ വാങ്ങിക്കുന്ന ആളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വോട്ട് ചെയ്തു. ജനങ്ങള്‍ നന്ദികേട് കാണിച്ചു’ വെന്നും മണി ആരോപിച്ചു. ഭരണ വിരുദ്ധ വികാരം എന്ന് പറയാറായിട്ടില്ല. അതൊക്കെ പാര്‍ട്ടി നേതൃത്വം പരിശോധിച്ചിട്ട് പറയുമെന്നും മണി പറഞ്ഞു.
