അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീടിനു കനത്ത പോലീസ് കാവല്‍. ഇന്നലെ രാത്രി മുതല്‍ വീടിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇന്നു രാവിലെയോടെ വീട്ടിലേക്കുള്ള വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചു. കൂടുതല്‍ പോലീസിനെയും സ്ഥലത്തു നിയോഗിച്ചു.
രാഹുലിന്റെ വീട്ടിലേക്ക് രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. നേരത്തെ രാഹുലിനെതിരേ ആരോപണം ഉയര്‍ന്ന ഘട്ടത്തിലും വീടിനു മുമ്ബില്‍ ബാരിക്കേഡ് തീര്‍ത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
