മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ വിവാഹത്തിന് സ്ത്രീധനം തടസമായതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനി വെഞ്ഞാറമ്മൂട് മൈത്രി നഗര്‍ ജാസ് മൻസിലില്‍ പരേതനായ അബ്ദുള്‍ അസീസിന്‍റെയും ജമീലയുടെയും മകള്‍ ഷഹ്ന(28) കഴിഞ്ഞ ദിവസമാണ് മരിച്ചത്.
സുഹൃത്തുമായുള്ള വിവാഹത്തിന് സ്ത്രീധനം തടസമായതിന്‍റെ മനോവിഷമത്തില്‍ ഷഹ്ന ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് വരന്‍റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ സ്ഥലവും ബി എം ഡബ്ല്യു കാറുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയോടെയാണ് ഷഹ്നയെ മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ സഹപാഠികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ത്രീധനം നല്‍കാൻ സാമ്ബത്തികശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്ന ഷഹ്നയുടെ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിതാവ് മരിച്ചുപോയതിനാല്‍ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.