ഖദർ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാൻ സാധിക്കില്ലെന്ന് കെപിസിസി വൈസ് പ്രിസിഡണ്ട് വി .ടി.ബല്‍റാം പറഞ്ഞു.
ഒരോരുത്തരുടെയും രൂചിയും ആശ്വാസവും താല്‍പര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത് ഗാന്ധിജിയുടെ കാലത്താണ് ഖദർ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്.അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങള്‍ കുറവായിരുന്നു.ഇന്ന് ഖദർ വിലകൂടുതലുളള വസ്ത്രം കൂടിയാണ്.എന്നാല്‍ രാഷ്ട്രീയ സന്ദേശം കെമാറുന്നതില്‍ ഖദർ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും ബല്‍റാം കൂട്ടിച്ചേർത്തു
കോഴിക്കോട് നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർത്ഥികള്‍ക്ക് ഒപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഖദറിനെ കുറിച്ച് വിദ്യാർത്ഥികളുെട ചോദ്യത്തിനാണ് ഖദർ ധരിക്കുന്നത് ഓരോരുത്തരുടേയും രുചിയും ആശ്വാസവും താല്‍പര്യവും അനുസരിച്ചാണെന്ന് വി.ടി.ബല്‍റാം അഭിപ്രായപ്പെട്ടത്.
സംസ്ഥാന കോണ്‍ഗ്രസില്‍ ഖദറിനെ ചൊല്ലിയുള്ള തർക്കത്തിന് അജയ് തറയിലാണ് തുടക്കമിട്ടത്. ഖദറിനോട് എന്താണിത്ര നീരസമെന്ന് ചോദിച്ച അജയ് തറയില്‍ ഖദർ ഇടാത്ത യുവ നേതാക്കളെ വിമശിച്ചിരുന്നു.വസ്ത്രധാരണത്തിന് നിയന്ത്രണമില്ലെന്ന് പറഞ്ഞ് തറയിലിനെ പ്രതിപക്ഷ നേതാവ് തള്ളുകയും ചെയ്തു. യുവാക്കളുടെ വസ്ത്രധാരണത്തില്‍ ഇടപെടേണ്ടെന്നായിയിരുന്നു കെപിസിസി പ്രസിഡണ്ടിൻറെ പ്രതികരണം .
