ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍വിതരണം ചെയ്യും : കേര ഫെഡ് ചെയര്‍മാൻ

കേരളത്തിലെ നാളികേര കർഷകരെ സഹായിക്കുന്നതിനായി കേരഫെഡ് പുതിയ സംരംഭങ്ങള്‍ തുടങ്ങുമെന്ന് കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി കണ്ണൂരില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെറുപുഴയില്‍ പുതിയ നാളികേര സംഭരണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇസാഫുമായി സഹകരിച്ച്‌ സംഭരണ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയില്‍ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പച്ചത്തേങ്ങ സംഭരിച്ച്‌ സംസ്‌ക്കരിക്കും.

ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വില ഉയരുമെന്നതിനാല്‍ ബിപിഎല്‍ കാർഡ് ഉടമകള്‍ക്ക് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു വൈസ് ചെയർമാൻ കെ ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *