ദേശീയപാത നിർമ്മാണത്തില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സി വേണുഗോപാല്‍ അധ്യക്ഷനായ സമിതി അന്വേഷിക്കുന്നതില്‍ എന്താണ് സർക്കാരിന് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വി ഡി സതീശന്റെ പ്രതികരണം…
പാലാരിവട്ടം പാലം ഇടിഞ്ഞു വീഴാതിരുന്നിട്ടും മന്ത്രിയെ വിജിലൻസ് കേസില്‍ പെടുത്തി. കേന്ദ്രസർക്കാരിനെയും ബിജെപിയെയും സംസ്ഥാന സർക്കാരിന് പേടിയാണ്.
ഹൈവേ നിർമാണം സിബിഐ അന്വേഷിക്കണം. കൂരിയാട് തകർന്ന പാത പുനർനിർമ്മിക്കാൻ ഒരു വർഷം വേണ്ടി വരും എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.
പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാർച്ചന നടത്തണമെന്നും നിലവിളക്ക് തെളിയിക്കണമെന്നുമുള്ള രാജ്ഭവൻ്റെ നിർദ്ദേശം. രാജ്ഭവൻ അത്തരം നിബന്ധന വെക്കുന്നത് ശരിയല്ലെന്നും രാജ്ഭവൻ ആർഎസ്‌എസ് ആസ്ഥാനം ആക്കാൻ പാടില്ല.
ഗവർണറെ കുറിച്ച് പറയാൻ പേടിയാണെന്നും കോണ്‍ഗ്രസ് എതിർപ്പ് പറഞ്ഞപ്പോള്‍ പിണറായി മിണ്ടിയില്ല. ഗവർണർക്കെതിരെ ചുണ്ടനക്കാൻ പേടിയാണ്.