പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തില്‍ വനിതാ നേതാക്കളെയും, നിയമ അവകാശ വിദഗ്ധരെയും ഉള്‍പ്പെടുത്തി ആഭ‍്യന്തര സമിതി രൂപികരിച്ച് അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ‍്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ എന്ന സംഘടന കോണ്‍ഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു.
രാഹുലിനെതിരായ പരാതിക്കാരില്‍ ഒരാള്‍ മാധ‍്യമപ്രവർത്തകയും NWMI അംഗമാണെന്നും പരാതിക്കാരിക്കെതിരേ സൈബർ ആക്രമണവും അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നതായും കത്തില്‍ പറയുന്നു.
