റാപ്പര്‍ വേടന്റെ ഫ്ളാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടി; പോലീസ് പരിശോധന പുരോഗമിക്കുന്നു

റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവ് ഇയാളുടെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം.

എറണാകുളം ഹില്‍ പാലസ് പോലീസാണ് കഞ്ചാവ് പിടികൂടിയത്. ഫ്ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാള്‍ക്കെതിരേ തുടർനടപടികളുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച മലയാളസിനിമയിലെ മുൻനിര സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിന് പിന്നാലെയാണ് പുതിയ സംഭവം. അടുത്തിടെ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയടക്കമുള്ള പ്രമുഖ ചിത്രങ്ങളുടെ സംവിധായകൻ ഖാലിദ് റഹ്മാൻ (35), തമാശ, ഭീമന്റെ വഴി എന്നീ സിനിമകളുടെ സംവിധായകൻ അഷ്റഫ് ഹംസ (49) എന്നിവരെയാണ് എക്സൈസ് സംഘം ഞായറാഴ്ച പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *