ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് തോന്നിപ്പോയെന്ന് സതീശൻ

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് തോന്നിപ്പോയെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

ബജറ്റില്‍ കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ല എന്നത് സങ്കടകരമാണ്. ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപ്പറേറ്റുകള്‍ക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനവുമായി കൂടിയാലോചിച്ച്‌ വേണം ഇക്കാര്യത്തില്‍ നയരൂപീകരണം നടത്താൻ കേരളത്തിലെ ധാതു സമ്പത്തില്‍ പലരും കണ്ണ് വച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *