ഇന്ത്യയുടെ യഥാര്‍ഥ പ്രതിസന്ധികള്‍ക്ക് മുന്നില്‍ കണ്ണടച്ച ബജറ്റ്: രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികള്‍ക്ക് മുന്നില്‍ കണ്ണടച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

തൊഴിലില്ലാത്ത യുവാക്കളെയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരെയും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എന്നാല്‍ എല്ലാവരെയും അവഗണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്മല സീതാരാമനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ് ബജറ്റ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *