റീച്ചിന് ഒരു ജീവൻ :ഇൻസ്റ്റയിലൂടെ വ്യക്തിഹത്യ ജീവനൊടുക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു

സോഷ്യല്‍ മീഡിയയില്‍ അപകീർത്തിപ്പെടുത്തിയ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു. അനാവശ്യമായി വിവാദമുണ്ടാക്കി തൻ്റെ ഇൻസ്റ്റ അക്കൗണ്ടില്‍ റീച്ചു കൂട്ടാൻ ശ്രമിച്ച യുവതി ഒരു ജീവനെടുത്തുവെന്നാണ് ആരോപണം.

ഇവർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധ മാണു യരുന്നത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.പയ്യന്നൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സ്വകാര്യബസില്‍ അതിക്രമം കാണിച്ചെന്ന പേരില്‍ ഇൻസ്റ്റയില്‍ ലൈവ് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

യുവാവിനെ മോശക്കാരനായി ചിത്രീകരിച്ചു ഇൻസ്റ്റയില്‍ വീഡിയോയിട്ട യുവതിയാണ് വിമർശനത്തിന് ഇരയാകുന്നത് തികച്ചും വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തില്‍ നടത്തിയതെന്നും ആരോപണ വിധേയനായ ദീപക്ക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. യു. ദീപക് ജീവനൊടുക്കിയത് വ്യക്തിഹത്യയെ തുടർന്നെന്നും കുടുംബം പറയുന്നു. കണ്ടൻ്റ് ക്രിയേറ്റ് ചെയ്യാനും റീച്ച്‌ ലഭിക്കാനും വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് ദീപക്കിൻ്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. കുടുംബത്തിൻ്റെ ഏക അത്താണിയായ ചെറുപ്പക്കാരനാണ് ഇതിന് ബലിയാടായിരിക്കുന്നതെന്നാണ് വിമർശനം.
ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വിഷയത്തില്‍ വലിയ മാനസിക സമ്മർദ്ദത്തിലായിരിന്ന യുവാവ് മരിക്കുന്നതിന് മുൻപ് സുഹൃത്തുക്കളോട് ഇതുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ചരാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാരെത്തി വാതില്‍ ബലമായി തുറന്നപ്പോഴാണ് ദീപക് തൂങ്ങിമരിച്ചതായി കണ്ടത്. ദീപക്ക് ബസില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും മറ്റു യാത്രക്കാരെപ്പോലെ ഇൻസ്റ്റയില്‍ വീഡിയോയിട്ട യുവതി തൊട്ടടുത്ത് നില്‍ക്കുന്നതായി വീഡിയോ ദൃശ്യങ്ങളിലുണ്ട് എന്നാല്‍ ലൈംഗികാതിക്രമം നടത്തിയതായി യുവതി ആരോപിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു ദൃശ്യം വീഡിയോയില്‍ ഇല്ല. പയ്യന്നൂരിലെ ഒരു വസ്ത്രാലയ ജീവനക്കാരനാണ് ദീപക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെള്ളിയാഴ്ച്ച വൈകിട്ട് സംഭവം നടന്നത്. ദീപക്കിനെ പീഡകനായി ചിത്രീകരിച്ചു കൊണ്ടുള്ള ഇൻസ്റ്റലൈവ് വീഡിയോവ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 20 ലക്ഷം പേരാണ് ഇതു കണ്ടത്.

ഇതേ തുടർന്ന് മാനക്ഷയം വന്ന ദീപക് വളരെ മനോവിഷമത്തിലായിരുന്നുവെന്ന ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കോഴിക്കോട് ഗോ bo കൊളങ്ങര കണ്ടി ഉള്ളാട്ട് തൊടി യു.ദീപക്കെന്ന 42 വയസുകാരൻ പ്രായമുള്ള മാതാപിതാക്കളായ ചോയിയുടെയും കന്യകയുടെയും ഏക തുണയായിരുന്നു. സോഷ്യല്‍ മീഡിയ അരും കൊലയിലൂടെ ഒരു കുടുംബത്തിൻ്റെ ആശ്രയമായ യുവാവിൻ്റെ വിലയേറിയ ജീവനാണ് നഷ്ടമായത്. എന്നാല്‍ സംഭവത്തില്‍ തൻ്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് യുവതിയും ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. തന്നോടും സഹയാത്രികയോടും ദീപക് അപമര്യാദയായി പെരുമാറിയെന്നും ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്താണ് ഉദ്ദേശമെന്ന് ചോദിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ഇതു കേട്ട് യുവാവ് പെട്ടന്ന് ഇറങ്ങുകയായിരുന്നുവെന്നുമാണ് പറയുന്നത്. പിന്നീട് ആളെപ്പറ്റി വിവരങ്ങള്‍ കിട്ടുമോ എന്നറിയാനാണ് വീ‍ഡിയോ പങ്ക് വച്ചതെന്നും യുവതി വിശദീകരിക്കുന്നു. എന്നാല്‍ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിൻ്റെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലിസിനും പരാതി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *