ഹണിമൂണിനായി ഖത്തറിലേക്ക് കൊണ്ടുപോയ ഭാര്യയെ ഭർത്താവ് ഷെയ്ഖിന് വിറ്റതായി പരാതി . ബിഹാറിലെ പട്നയിലാണ് സംഭവം .
ഇന്ത്യൻ എംബസി ജീവനക്കാരാണ് ഒടുവില്‍ യുവതിയെ സംരക്ഷിച്ച് ഇന്ത്യയിലെത്തിച്ചത് . തുടർന്ന് ഭർത്താവിനും , ഭർതൃമാതാവിനെമെതിരെ ദിഘ പോലീസില്‍ പരാതി നല്‍കി.
2021ലാണ് ഷഹബാസ് ഹസനെ യുവതി വിവാഹം കഴിച്ചത്. യുവാവ് വൈദ്യുതി വകുപ്പില്‍ സർക്കാർ ജീവനക്കാരനാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍, വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ പോയപ്പോഴാണ് ഭർത്താവ് ഒരു എൻജിഒയില്‍ ജോലി ചെയ്യുന്നതായി അറിയുന്നത്. 2021 ഒക്‌ടോബർ 29 ന്, തന്നെ ഖത്തറിലേക്ക് കൊണ്ടുപോയി.
അവിടെ ഷെയ്ഖില്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റി തന്നെ ഖത്തറിലെ ഷെയ്ഖിന് വിറ്റു. ശേഷം നാട്ടിലെത്തിയ ഷഹ്ബാസ് പട്‌നയിലെത്തി ഭാര്യയെ തപാല്‍ വഴി മുത്തലാഖ് ചൊല്ലി. യുവതി ഒരുവിധത്തില്‍ സുരക്ഷാ ഗാർഡുകളുടെ സഹായത്തോടെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ സുരക്ഷിതമായി ഇന്ത്യയിലെത്തുകയും ചെയ്തു.തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്.