കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്ബിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
പമ്ബ് തുടങ്ങാന്‍ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പി പി ദിവ്യ കൂട്ടുനിന്നോ എന്നും ഇഡി പരിശോധിക്കും.
പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് പണം എങ്ങനെ സമാഹരിക്കാന്‍ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും. ഇഡി പ്രാഥമിക പരിശോധന ആരംഭിച്ചു. കൊച്ചിയില്‍ നിന്നുള്ള ഇഡിയുടെ യുണീറ്റാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കൈക്കൂലിക്കേസില്‍ പരാതി നല്‍കിയ പ്രശാന്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ കരാര്‍ തൊഴിലാളിയായാണ് ജോലി നോക്കുന്നത്. ചെങ്ങളായിയില്‍ പള്ളി വക സ്ഥലം 20 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പെട്രോള്‍ പമ്ബ് സ്ഥാപിക്കാനൊരുങ്ങുന്നത്.
പ്രശാന്തന്‍ സ്ഥാപിക്കുന്ന പമ്ബിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് എഡിഎം കെ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പിന്നാലെ നവീന്‍ ബാബു കൈക്കൂലി വാ?ങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുമായി പ്രശാന്തന്‍ രം?ഗത്തെത്തിയിരുന്നു. എന്നാല്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കിയത്.