കണ്ണൂര്‍ കളക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി സൂചന

കണ്ണൂര്‍ കളക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചന. കളക്ടര്‍ -എഡിഎം ബന്ധം ‘സൗഹൃദപരം ആയിരുന്നില്ല’.

അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു.

സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചു.ഈ വിവരങ്ങള്‍ നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്‌കാര ചടങ്ങില്‍ കണ്ണൂര്‍ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കല്‍ അഞ്ചുമണിക്കൂര്‍ നീണ്ടു. ഭാര്യ രണ്ടു മക്കള്‍ സഹോദരന്‍ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *