കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി രാജി പ്രഖ്യാപിച്ചു.
ജയിലിലാണെങ്കിലും കഴിഞ്ഞ എട്ടുമാസമായി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ സെന്തില്‍ തുടരുകയായിരുന്നു. വൈദ്യുതി,എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന സെന്തിലിനെ 2023 ജൂണ്‍ 14നാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് ശേഷവും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സെന്തില്‍ ബാലാജിയെ വകുപ്പില്ലാതെ മന്ത്രിയായി നിലനിർത്തിയിരുന്നു.
2011 മുതല്‍ 2015 വരെ ജയലളിത സർക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കായി കോഴ വാങ്ങിയെന്നാണ് സെന്തിലിന് എതിരെയുള്ള ആരോപണം. ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്