ചൈനയില്‍ വൻ ഭൂചലനം. ഗാര്‍സു പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തില്‍ 111 മരണം. 200- ലേറെ പേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ചൈനയിലെ ഗാൻസു-ക്വിൻഹായ് അതിര്‍ത്തി മേഖലയിലാണ് ഭൂകമ്ബം നാശം വിതച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് പ്രഭവകേന്ദ്രം. ഭൂകമ്ബത്തെ തുടര്‍ന്ന് നിരവധി ചെറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി.
പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയാണ്. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.