സിപിഐഎം സംഘടനാ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പി പി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം.
ഇന്ന് നടക്കുന്ന വേശാല ലോക്കല്‍ സമ്മേളനത്തിന്റെ ഉദ്ഘാടകയായും സമ്മേളനം നിയന്ത്രിക്കുന്ന ജില്ലാ കമ്മിറ്റി പ്രതിനിധിയായും പിപി ദിവ്യയെയായിരുന്നു നിശ്ചയിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പി പി ദിവ്യക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിപിഐഎം തീരുമാനം.
ദിവ്യയ്ക്ക് പകരമായി ഇന്നത്തെ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഷബ്നയാണ് പങ്കെടുക്കുന്നത്. തുടര്‍ന്നും ദിവ്യയെ നിശ്ചയിച്ച സമ്മേളനങ്ങളില്‍ നിന്നും മാറ്റി പകരം മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണത്തെ നേരിടുന്ന ഘട്ടത്തില്‍ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പങ്കെടുക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയുടെ തീരുമാനം.