സംസ്ഥാനത്ത് നടക്കുന്നത് പിആര്‍ ഏജന്‍സികളുടെയും ആര്‍എസ്‌എസിന്റെയും സംയുക്തമായ ‘പിആര്‍എസ്‌എസ്’ ഭരണം: ഷാഫി പറമ്ബില്‍

പിആര്‍ ഏജന്‍സികളുടെയും ആര്‍എസ്‌എസിന്റെയും സംയുക്തമായ പിആര്‍എസ്‌എസ് ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഷാഫി പറമ്ബില്‍ എംപി.

പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ അഭിമുഖം ഇംഗ്ലീഷ് മാധ്യമത്തില്‍ അച്ചടിച്ചുവന്നത് ബിജെപി നേതാക്കളെ തൃപ്തിപ്പെടുത്താനാണെന്നും വിവാദമായപ്പോള്‍ തിരുത്തുമായി വന്നിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആര്‍എസ്‌എസ് നേതാക്കളുമായി സ്ഥിരം കൂടിക്കാഴ്ച നടത്തുന്നയാള്‍ ഇപ്പോഴും എഡിജിപി സ്ഥാനത്ത് തുടരുകയാണ്. പിണറായി വിജയന്റെ പൊളിറ്റ് ബ്യൂറോ ഡല്‍ഹിയിലല്ല, നാഗ്പുരിലാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *