ബാര്‍ക്കോഴ വിവാദത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ സ്പീക്കറുടെ കസേരയില്‍ താന്‍ തൊടാന്‍ പാടില്ലായിരുന്നുവെന്നും അതൊരു അബദ്ധമായി പോയെന്നും മുന്‍ എംഎല്‍എ കെ ടി ജലീല്‍.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്നിന് മറുപടിയായിട്ടാണ് കെ ടി ജലീലിന്റെ പ്രതികരണം. മനുഷ്യന്റെ വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴയായിരുന്നു അതെന്നും കെ ടി ജലീല്‍ പ്രതികരിച്ചു.
നിയമസഭയില്‍ ഇ പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയര്‍ വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ പിഎസ്‌എംഒ കോളേജില്‍ പ്രിന്‍സിപ്പല്‍ ആകേണ്ടയാളായിരുന്നു. കോളേജില്‍ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായാലും താങ്കള്‍ വരുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ താങ്കളുടെ ചെയര്‍ വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ നിലപാട് എന്നായിരുന്നു ചോദ്യം.
ബാര്‍കോഴ വിവാദത്തിനിടെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് രംഗത്തെത്തുകയും കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.