ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം സി പി എം നേതാവ് എ കെ ബാലന്‍. ഭരണ യന്ത്രം എങ്ങനെയാണ് ചലിക്കാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു.
നല്ല രീതിയില്‍ നടന്ന കേരളീയത്തെ കള്ള പ്രചരണം നടത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇവിടെയും അതേ ശ്രമം യു ഡി എഫ്, ബി ജെ പി സംഘങ്ങള്‍ നടത്തുന്നു.. ആഡംബര വാഹനം എന്ന പ്രചരണം വിലപ്പോവില്ല. ഈ വാഹനം ടെന്‍ഡര്‍ വെച്ച് വില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടും.
പതിനായിരങ്ങള്‍ ഈ ബസ് കാണാന്‍ വഴിയരികില്‍ തടിച്ചു കൂടും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തില്‍ വെച്ചാല്‍ തന്നെ ലക്ഷക്കണക്കിന് പേര്‍ കാണാന്‍ വരുമെന്നും എകെ ബാലന്‍ പറഞ്ഞു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി വിവാദം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടുപിടിക്കണം.
ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ല എന്ന് എകെ ബാലന്‍ ചോദിച്ചു.