ഏഷ്യയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ കൊച്ചി ഒന്നാമത്

അടുത്ത വര്‍ഷം ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍യെ ഒന്നാമതായി കൊച്ചി. ലോകപ്രശസ്ത ട്രാവല്‍ പ്രസിദ്ധീകരണമായ ‘കൊണ്ടെ നാസ്റ്റ് ട്രാവലര്‍’ ആണ് ഈ വിവരം പുറത്തു വിട്ടത് .

കൊച്ചിയുടെ സുസ്ഥിരവികസനം, മികച്ച ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമായി വിവരിക്കുന്നത്.

സുസ്ഥിര ലക്ഷ്യങ്ങളും ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങളും പാലിക്കുന്നതിലെ നിഷ്‌കര്‍ഷയും സാംസ്‌കാരിക ഉത്സവങ്ങളിലെ ടൂറിസം സാധ്യതകള്‍ കണ്ടെത്തിയതും പൊതുജന പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കൊച്ചി വിമാനത്താവളം സോളാറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളില്‍ ഒന്നാണ്. കൊച്ചി വിമാനത്താവളത്തില്‍ സമീപകാലത്ത് ഒരു ബിസിനസ് ജെറ്റ് ടെര്‍മിനലും പ്രവര്‍ത്തനമാരംഭിച്ചതായും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി ബിനാലെയും മറ്റ് പ്രാദേശിക ഉത്സവങ്ങളുമെല്ലാം കൊച്ചിയെ സാംസ്‌കാരികമായി സമ്ബന്നമാക്കുന്നതായും ‘കൊണ്ടെ നാസ്റ്റ് ട്രാവലര്‍’ നിരീക്ഷിക്കുന്നു.

കൊച്ചിയിലെ ജലപാതകള്‍ നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണെന്ന് കൊണ്ടെ നാസ്റ്റ് ട്രാവലര്‍ വിശദീകരിക്കുന്നു. കൊച്ചിയിലെ വാട്ടര്‍ മെട്രോ വിപ്ലവകരവും ലോകത്തില്‍ തന്നെ അപൂര്‍വവുമാണ്. വാട്ടര്‍മെട്രോ വൈകാതെ സോളാറില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *