കാഫിർ സ്‌ക്രീൻഷോട്ട് നിര്‍മിച്ചത് റിബേഷെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ച് DYFI, കാഫിർ സ്ക്രീൻഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ പാരിതോഷിക പോര്.
സ്ക്രീൻഷോട്ടിന് പിന്നില്‍ റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഇതിന് മറുപടയുമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ പാരിതോഷിക പ്രഖ്യാപനം. റിബേഷ് പ്രതികളെ തെളിയിച്ചാല്‍ 25 ലക്ഷം രൂപ നല്‍കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി.
സ്‌ക്രീൻഷോട്ടിന് പിന്നില്‍ റിബേഷാണെന്ന് തെളിയിക്കാൻ ആവശ്യമുള്ളവർക്ക് ഫോണ്‍ പരിശോധിക്കാമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കുന്നു. പ്രതിയെ കണ്ടെത്തേണ്ടത് ജനങ്ങളല്ല പൊലീസാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി പോസ്റ്റർ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍ ആണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പിന്തുണയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം നല്‍കുന്നത്.. റിബേഷിന് പൂർണപിന്തുണയെന്നും ക്രൂശിക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം.