സെബിയുടെ വിശ്വാസ്യത പൂര്‍ണമായി തകര്‍ന്നു; സെബി മേധാവി എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിലെ ആരോപണങ്ങള്‍ വളരെ ഗൗരവമേറിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സെബിയുടെ വിശ്വാസ്യത പൂർണമായി ഇല്ലാതായെന്നും എന്തുകൊണ്ട് സെബി ചെയർപേഴ്‌സണ്‍ രാജിവയ്ക്കുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.നിക്ഷേപകർക്ക് കനത്ത നഷ്‌ടമുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സെബി മേധാവിയോ ഗൗതം അദാനിയോ ഏറ്റുടുക്കുമോയെന്നും കോണ്‍ഗ്രസ് എംപി ചോദിച്ചു.വിഷയം സുപ്രീം കോടതി സ്വമേധയാ പരിഗണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി മോദി എന്തിനാണ് ജെപിസി അന്വേഷണത്തെ ഇത്രയധികം ഭയപ്പെടുന്നത്. അത് വെളിപ്പെടുത്തുന്നത് എന്താണെന്ന് ഇപ്പോള്‍ വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.ഗൗതം അദാനിയുടെ പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച നിഴല്‍ കമ്ബനികളില്‍ സെബി ചെയർപേഴ്‌സണ്‍ മാധബി പുരി ബച്ചിനും ഭർത്താവ് ധവല്‍ ബുച്ചിനും ഓഹരിയുണ്ടെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്‍റെ പുതിയ കണ്ടെത്തല്‍.

അദാനിയ്ക്കെതിരെയുള്ള അന്വേഷണം മന്ദഗതിയിലാക്കാൻ സെബിയുടെ സഹായം ലഭിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *