കുട്ടികളോട് സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

കുട്ടികളോട് സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്.

പത്തനംതിട്ട എസ്പിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പരാതി നല്‍കിയതിന്റെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിയെ നേരില്‍ കാണുമെന്നും പരീക്ഷയെഴുതാന്‍ മതിയായ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്ന കാര്യം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാര്‍ച്ചില്‍ പരീക്ഷ വരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോയി സമയം പാഴാക്കരുത് എന്ന നിലയില്‍ യൂട്യൂബ് ചാനലിലൂടെ കുട്ടികളോട് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കേസ് ഫയല്‍ ചെയ്തു. പത്തനംതിട്ട എസ്പിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതി നല്‍കിയതിന്റെ തുടര്‍ച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിയെ നേരില്‍ കാണും. പരീക്ഷയെഴുതാന്‍ മതിയായ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്ന കാര്യം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *