പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയെന്നാണ് രാഹുല്‍ പ്രതികരിച്ചത്.

അപകടത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്ബോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കും എന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.

കണ്ണൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും വയനാട്ടിലേക്ക് എത്തുക.

കല്‍പ്പറ്റയില്‍ എത്തുന്ന പ്രധാനമന്ത്രി, ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരെയും ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കും. ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ചു ഉദ്യോഗസ്ഥര്‍ പ്രധാന മന്ത്രിയെ ധരിപ്പിക്കും. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം

Leave a Reply

Your email address will not be published. Required fields are marked *