വയനാട് എടക്കലില്‍ ഭൂചലനമെന്ന് സംശയം; പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാൻ നിര്‍ദേശം

വയനാട് എടക്കലില്‍ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലില്‍ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു.

എടക്കല്‍ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നല്‍കി. പിണങ്ങോടും അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറയുന്നു. ജനലുകള്‍ ഇളകിവീണുവെന്നും പ്രദേശവാസികള്‍ പറയുന്നു. മോറിക്കപ്പിലും ശബ്ദം കേട്ടുവെന്ന് നാട്ടുകാർ അറിയിച്ചു. കുറിച്യാർ മല, അമ്ബലവയല്‍, നെന്മേനി, പാടിപ്പറമ്ബ് മേഖലയിലും അസാധാരണ ശബ്ദം ഉണ്ടായി.

നെന്മേനി വില്ലേജിലെ പടിപ്പറമ്ബ്, അമ്ബുകുത്തി, അമ്ബലവയല്‍ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാ‍ർ പലരും കരുതിയത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാർ പറയുന്നു. ജനം പരിഭ്രാന്തിയിലാണ്.

അതേസമയം, പ്രധാനമന്ത്രിയുടെ വരവില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാല്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചില്‍ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചു. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *