കെ റൈസ് വിതരണം ഇന്ന് ആരംഭിക്കും

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന കെ റൈസ് വിതരണം ഇന്ന് ആരംഭിക്കും.

രാവിലെ 10 മണി മുതല്‍ സപ്ലൈകോ സ്റ്റോറുകള്‍ വഴി അരി വാങ്ങാം.ഇന്നലെ ഉദ്ഘാടനം നടത്തിയെങ്കിലും ബില്ലിംഗ് സിസ്റ്റം അപ്‌ഡേറ്റ് ആകാത്തതിനാല്‍ വിതരണം തുടങ്ങിയിരുന്നില്ല. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

പരിമിതമായ കെ റൈസ് കിറ്റുകളാണ് സപ്ലൈകോ സ്റ്റോറുകളില്‍ ഉള്ളത്. റേഷന്‍കാര്‍ഡുടമകള്‍ക്ക് മാസം തോറും അഞ്ച് കിലോ വീതം കെ റൈസ് നല്‍കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *