പാനൂരിലെ ബോംബ് സ്ഫോടനവും മരണവും വടകര മണ്ഡലത്തില്‍ രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്

പാനൂരിലെ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവും മരണവും വടകര ലോക്സഭ മണ്ഡലത്തില്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് യുഡിഎഫ്.

ബോംബ് നിർമിച്ചത് സിപിഎം അറിവോടെയെന്നായിരുന്നു വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്ബിലിന്റെ ആരോപണം.സിപിഎം അക്രമണങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധനക്ക് തയ്യാറാവണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.

ബോംബ് നിർമാണവുമായി ബന്ധപ്പെട്ട ആളുകളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് വിശദീകരിച്ചാണ് സിപിഎം പാർട്ടി നേതൃത്വം പ്രതിരോധം തീർക്കുന്നത്. മുൻപ് പാർട്ടി പ്രവർത്തകരായിരുന്ന ഇവരെ നേരത്തെ പാർട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജനങ്ങളെ ഭിന്നിപ്പിച്ച്‌ തിരഞ്ഞെടുപ്പില്‍ വിജയിക്കാൻ ആണ് യുഡിഎഫ് സ്ഥാനാർഥിയുടെ ശ്രമമെന്ന് ടി പി രാമകൃഷ്ണൻ എംഎല്‍എ പറഞ്ഞു. ബോംബ് രാഷ്ട്രീയത്തിനെതിരെ ഷാഫി പറമ്ബിലിന്റെ നേതൃത്വത്തില്‍ ഇന്ന് വടകരയില്‍ സമാധാന സന്ദേശ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *