രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങള്‍ നടത്താൻ ശ്രമിച്ച് അതിർത്തി കടന്ന് രക്ഷപ്പെടുന്നവരെ വധിക്കാൻ ഇന്ത്യ പാക്കിസ്ഥാനില്‍ പ്രവേശിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
അയല്‍ രാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധം വേണം എന്നുതന്നെയാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാല്‍ അവരെ വെറുതെ വിടില്ലെന്നും രാജ്നാഥ് പറഞ്ഞു.
വിദേശ രാജ്യത്തുള്ള ഭീകരരെ വധിക്കുന്ന പദ്ധതിയുടെ ഭാഗമായി 2020 മുതല്‍ ഇന്ത്യ 20 പേരെ പാക്കിസ്ഥാനില്‍ വച്ചു കൊലപ്പെടുത്തിയെന്ന് ഒരു ബ്രിട്ടീഷ് പത്രം വാർത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.