ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന് തീപിടിച്ച് 19 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി-സഹര്‍സ വൈശാലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്‍റെ കോച്ചില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
ഇറ്റാവക്ക് സമീപം 10 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ബുധനാഴ്ച രാത്രി ബിഹാറിലെ ദര്‍ഭംഗയിലേക്ക് പുറപ്പെട്ട എക്സ്പ്രസ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചിരുന്നു.
S-6 കോച്ചില്‍ പുലര്‍ച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവം നടക്കുമ്ബോള്‍ 12554 നമ്ബര്‍ ട്രെയിൻ ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ സഹര്‍സയിലേക്ക് പോവുകയായിരുന്നു. പുലര്‍ച്ചെ 2.12ഓടെ ഇറ്റാവയില്‍ എത്തിയപ്പോള്‍ എസ്-6 കോച്ചില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ഉടൻ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെയിന്‍പുരി ജംഗ്ഷന് മുന്‍പായി ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വെ പൊലീസും ആര്‍പിഎഫും ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമാകാന്‍ ഒരു മണിക്കൂര്‍ സമയമെടുത്തു. തീ അണച്ചതിന് ശേഷം കോച്ച് വേര്‍പെടുത്തി രാവിലെ 6 മണിക്ക് ട്രെയിൻ യാത്ര പുനരാരംഭിച്ചു.
പരിക്കേറ്റ യാത്രക്കാരില്‍ 11 പേരെ കൂടുതല്‍ ചികിത്സയ്ക്കായി സൈഫായി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.”മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്. വിശദമായ അന്വേഷണം നടത്തും” ജിആര്‍പി ആഗ്ര എസ്.പി ആദിത്യ ലംഗേ പറഞ്ഞു.