പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്ബനി അറിയിച്ചു.
തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം.
പന്നിയങ്കര ടോള്‍ പ്ലാസയുടെ പരിസരപ്രദേശത്തുള്ള ആറു പഞ്ചായത്തുകള്‍ക്ക് ആയിരുന്നു ഇതുവരെ ഇളവ് നല്‍കിയിരുന്നത്. കിഴക്കഞ്ചേരി, കണ്ണമ്ബ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഇതാണ് കരാര്‍ കമ്ബനി റദ്ദാക്കിയത്.
ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ചര്‍ച്ചയ്ക്ക് ശേഷം ആയിരിക്കും ടോള്‍ പിരിവ്.