വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്ക് കൈത്താങ്ങായി ശോഭാഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പി എന്‍ സി മേനോന്.
10 കോടി രൂപ ചെലവില്‍ 50 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നാണ് പിഎന്‍സി മേനോന് അറിയിച്ചിരിക്കുന്നത്.
ദുരന്തത്തിനിരയായ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വീടുകളുടെ നിര്‍മാണവും സഹായധനവും കൈകാര്യം ചെയ്യുക പിഎന്‍സി മേനോനും ഭാര്യ ശോഭാ മേനോനും സ്ഥാപിച്ച ശ്രീ കുറുംബ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയായിരിക്കും.